കാഞ്ഞങ്ങാട്: ജൂനിയർ റെഡ്ക്രോസ് ജില്ലാ ക്വിസ് മത്സരത്തിൽ കുറ്റിക്കോൽ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികളായ ശ്രേയ രാജേഷ്, കാർത്തിക് ആർ. കുറുപ്പ് എന്നവർ ജേതാക്കളായി. 30ന് കോട്ടയം റെഡ്ക്രോസ് ആസ്ഥാനത്ത് നടക്കുന്ന സംസ്ഥാന ക്വിസ് മത്സരത്തിൽ ഇവർ ജില്ലയെ പ്രതിനിധികരിക്കും. ജെ.ആർ.സി ജില്ലാ കോർഡിനേറ്റർ ടി.എ സെമീർ, ജോയിന്റ് കോർഡിനേറ്റർ എം.കെ പ്രിയ എന്നിവർ നിയന്ത്രിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് കോർഡിനേറ്റർ എം. വിനോദ് സമ്മാനദാനം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പുസ്തക സമ്മാനം ഏർപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകൻ എം.പി ജമാലിനെ ആദരിച്ചു. എം.കെ അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി. ഗംഗാധരൻ, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ടി.കെ നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |