കാഞ്ഞങ്ങാട്: ഹരിത കർമസേന തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്നും മിനിമം വേതനം ഉറപ്പ് വരുത്തണമെന്നും ഹരിത കർമസേന തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി സിന്ധു റിപ്പോർട്ടും ലക്ഷ്മി കിനാനൂർ രക്തസാക്ഷി പ്രമേയവും സിന്ധു കുറ്റിക്കോൽ അനുശോചന പ്രമേയവും പി.കെ. പ്രജിത വരവ് -ചെലവും അവതരിപ്പിച്ചു. കെ ശോഭ സ്വാഗതം പറഞ്ഞു ഭാരവാഹികൾ: വി.പി.പി മുസ്തഫ (പ്രസിഡന്റ്), ഉഷ കുമാരി പുല്ലൂർ, കെ, യമുന, ശശി തബാലൻ (വൈസ് പ്രസിഡന്റുമാർ), സിന്ധു പാലായി (സെക്രട്ടറി), കെ. ദാക്ഷായണി, സുധ പിലിക്കോട്, എൻ.വി സുനിത (ജോയിന്റ് സെക്രട്ടറിമാർ), പി.കെ പ്രജിത (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |