SignIn
Kerala Kaumudi Online
Monday, 26 October 2026 7.40 AM IST

ലോഗോ പ്രകാശനവും നാട്ടുകൂട്ടവും

logo
ലോഗോ പ്രകാശനം ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: മന്യോട്ട് ഭഗവതി ദേവാലയത്തിൽ ജനുവരി 22 മുതൽ 28 വരെ നടക്കുന്ന പുനഃപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ലോഗോ പ്രകാശനവും നാട്ടുകൂട്ടം കൂട്ടായ്മ ചർച്ചയും നടത്തി. ലോഗോ പ്രകാശനം ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ നിർവഹിച്ചു. പ്രൊഫസർ പി. രഘു അദ്ധ്യക്ഷനായി. മോഹനൻ അന്തിത്തിരിയാൻ സംസാരിച്ചു. വി സുരേഷ് മോഹൻ സ്വാഗതവും ക്ഷേത്രം പ്രസിഡന്റ് അബുജാക്ഷൻ കുന്നരുവത്ത് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി മുഖ്യരക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ എം. രാഘവൻ നാട്ടുകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ദാമോദര പണിക്കാർ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ പ്രൊഫസർ സി. ബാലൻ മോഡറേറ്ററായി. ക്ഷേത്രം കോയ്മ രാമകൃഷ്ണൻ നിട്ടടുക്കം, കോലധാരി വേണു പെരുമലയൻ, അംബുജാക്ഷൻ അലാമിപ്പള്ളി, പി.വി രഘുനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്രം സെക്രട്ടറി സനിൽ കൊവ്വൽപള്ളി സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LOGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL