SignIn
Kerala Kaumudi Online
Monday, 21 September 2026 1.34 AM IST

കോൺഗ്രസ് കുടുംബസംഗമം

cong
കുടുംബസംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: യു.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്ന ദുഷ്പ്രചാരണത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ 23-ാം വാർഡ് കമ്മിറ്റിയും 204-ാം നമ്പർ ബൂത്ത് കമ്മിറ്റിയും പുതുക്കൈ വൈനിങ്ങാലിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, ഡി.സി.സി ജനറൽസെക്രട്ടറി ധന്യാ സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ, കെ.എസ്.എസ്.പി.എ ജില്ലാ ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി.വി. ചന്ദ്രശേഖരൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സുമതി, സുകുമാരൻ, രാജൻ തെക്കേക്കര, സുജിത്ത് പുതുക്കൈ, കെ. കമലാക്ഷി, എൻ.കെ ആലാമി, സുരേഷ് പാലോട്ട്, പ്രസാദ് ഭൂദാനം, പദ്മനാഭൻ, എം. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL