SignIn
Kerala Kaumudi Online
Tuesday, 25 August 2026 7.22 AM IST

ബി.എം.എസ് ധർണ

കട്ടപ്പന : കേന്ദ്ര - സംസ്ഥാനസർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ പ്രകടനവും ധർണയും നടത്തി. സംസ്ഥാന സമിതിയംഗം എം.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഇടുക്കിക്കവല ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി മിനി സ്റ്റേഡിയത്തിൽ സമാപിച്ചു. ലേബർ കോഡുകളിലെ തൊഴിലാളി ദ്രോഹ വ്യവസ്ഥകൾ നീക്കം ചെയ്യുക, ഇ.പി.എഫ് കുറഞ്ഞ പെൻഷൻ 7500 രൂപ ആക്കുക, ആയുഷ്മാൻ ഭാരത് ചികിത്സ ആനുകൂല്യങ്ങൾ നൽകുക, ഇ.എസ്‌.ഐ ബാധകമാകുന്ന ശമ്പള പരിധി വർധിപ്പിക്കുക, മിനിമം വേതനം മുപ്പതിനായിരം രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് എം.പി റെജികുമാർ, സംസ്ഥാന സമിതിയംഗങ്ങളായ എൻ.ബി ശശിധരൻ, വി.എൻ രവീന്ദ്രൻ, കെ.ജയൻ, ബി.വിജയൻ, കെ.സി സിനീഷ് കുമാർ, സതീഷ് വേണു, ഗോപൻ പി, ഭുവന ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL