കട്ടപ്പന : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കട്ടപ്പന മേഖല സമ്മേളനം ജില്ലാ സെക്രട്ടറി ജെ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. കൂടാതെ സാമൂഹിക സേവന പ്രവർത്തനവും സംഘടനയുടെ ലക്ഷ്യങ്ങളാണ്. നിലവിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ദിലീപ് പവിത്ര അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബിബിൻ തോമസ്, ജനറൽ സെക്രട്ടറി ഗിരീഷ്, മേഖല ട്രഷറർ അരുൺ അശോക, സാബു, അനന്ദ് കട്ടപ്പന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |