പീരുമേട്: പാമ്പനാർശ്രീനാരായണ ട്രസ്റ്റസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, എൻ.എസ്.എസ് യൂണിറ്റ് , ആന്റി നാർക്കോട്ടിക് സെൽ, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ് സ്വാഗതം പറഞ്ഞു.. കോളേജ് വൈസ് പ്രിൻസിപ്പൽ വീണാ വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ നിയമങ്ങൾ, വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം, ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരായആദിത്യൻ ശങ്കർ,ജിജി കെ. ഗോപാൽ എന്നിവർ ക്ലാസ് നയിച്ചു., കൊമേഴ്സ് വിഭാഗം അദ്ധ്യാപിക അഞ്ജലി എസ്. ഗോവിന്ദ്എ പ്രസംഗിച്ചു. എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി മീനാക്ഷി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |