തൊടുപുഴ: കേരളകൗമുദിയും ജില്ലാ പൊലീസും പുറപ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി നാളെ രാവിലെ 10ന് പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ നടത്തും. കേരളകൗമുദിയുടെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ 'ബോധപൗർണമി"യും പൊലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് " പദ്ധതിയും സംയുക്തമായാണ് പരിപാടി. കോളേജ് പ്രിൻസിപ്പൽ സെലിൻ ഭാസ്കറിന്റെ അദ്ധ്യക്ഷതയിൽ പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് സെമിനാർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും സബ് ഇൻസ്പെക്ടറുമായ അജി അരവിന്ദ് ലഹരിവിരുദ്ധ മോട്ടിവേഷണൽ ക്ലാസ് നയിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫ് ആശംസയർപ്പിക്കും. മാത്തമാറ്റിക്സ് അസോസിയേറ്റ് പ്രൊഫസർ എ.ജെ. സുരേഷ് സ്വാഗതവും ഫിസിക്സ് അസി. പ്രൊഫസർ ജിൻസി സ്റ്റീഫൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |