ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് പ്രീത ബിജു സ്വാഗതം ആശംസിച്ചു. സെക്രട്ടറി മിനി സജി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ഡോ. ഷീല കമലാധരൻ (പ്രസിഡന്റ്), പുഷ്പ മോഹൻദാസ് (വൈസ് പ്രസിഡന്റ് ), ഷീല രാജീവ് (സെക്രട്ടറി), ബിനീത അനീഷ്, സൗമ്യ അനീഷ്, കല സന്തോഷ്, രമണി പ്രസാദ്, ഉഷ സോമൻ, സുലോചന രഘു (കൗൺസിൽ അംഗങ്ങൾ), മിനി സജി, പ്രീത ബിജു (കേന്ദ്ര സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വൈദിക സമിതി യൂണിയൻ ചെയർമാൻ മഹേന്ദ്രൻ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, പഞ്ചായത്ത് കമ്മിറ്റി അംഗം ബിനീഷ് കോട്ടൂർ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജോമോൻ കണിയാംകുടിയിൽ , വൈസ് പ്രസിഡന്റ് അഖിൽ സാബു, സെക്രട്ടറി ബിബിൻ കുന്നിനിയിൽ ദിതിൻ ബാബു, അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. ഷീല രാജീവ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |