തൊടുപുഴ: കാലാവസ്ഥാ വ്യതിയാനവും കാട്ടുമൃഗങ്ങളുടെ ആക്രമണവും മൂലം ജില്ലയിൽ ഈ വർഷവും നേരിട്ടത് കോടികളുടെ കൃഷിനാശമെന്ന് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസക്കാലയളവിൽ 3.23 കോടി രൂപയുടെ വിളനാശമാണ് ജില്ലയിലുണ്ടായത്. 1297 കർഷകർക്കാണ് വലിയ തോതിൽ നഷ്ടം നേരിട്ടത്. 110.85 ഹെക്ടർ സ്ഥലത്ത് വിളനാശം ഉണ്ടായതായാണ് കണക്ക്. ദേവികുളം ബ്ലോക്കിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. ഏലം, വാഴ, റബർ, കുരുമുളക്, ജാതി, കാപ്പി എന്നിവയ്ക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ആവശ്യത്തിന് വേനൽമഴ ലഭിക്കാതിരുന്നതും ജലസേചനം കുറഞ്ഞതും ഓണം വിപണിയ്ക്കായി കൃഷി ചെയ്തിരുന്ന വാഴകളെയും മറ്റ് വിളകളെയും ബാധിച്ചു. കൃഷിവകുപ്പ് ഫീൽഡ് സന്ദർശനം നടത്തി വിളനാശത്തിന്റെ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. അർഹമായ നഷ്ടപരിഹാരം ഉടനടി ലഭ്യമാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
ബ്ലോക്കുകൾ തിരിച്ചുള്ള നഷ്ടം
ദേവികുളം: 187 കർഷകർക്ക് 98.28 ലക്ഷം രൂപ
അടിമാലി: 475 കർഷകർക്ക് 73.06 ലക്ഷം രൂപ
ഇളംദേശം: 236 കർഷകർക്ക് 56.39 ലക്ഷം രൂപ
ഇടുക്കി: 115 കർഷകർക്ക് 39.73 ലക്ഷം രൂപ
കട്ടപ്പന: 113 കർഷകർക്ക് 24.95 ലക്ഷം രൂപ
തൊടുപുഴ: 134 കർഷകർക്ക് 21.79 ലക്ഷം രൂപ
നെടുങ്കണ്ടം: 10 കർഷകർക്ക് 5.86 ലക്ഷം രൂപ
പീരുമേട്: 27 കർഷകർക്ക് 3.31 ലക്ഷം രൂപ
നശിച്ച പ്രധാന വിളകൾ
കുരുമുളക്: കായ്ക്കുന്നത്- 26,85,638, കായ്ക്കാത്തത്- 4,32,561
വാഴ: കുലച്ചത്- 28,30,902, കുലയ്ക്കാത്തത്- 11,84,947
ഏലം: 93 ഹെക്ടർ
റബർ: ടാപ്പ് ചെയ്യുന്നത്- 66,690, അല്ലാത്തത്- 12,207
മരച്ചീനി: 49 ഹെക്ടറിലെ കൃഷി
പച്ചക്കറി: പന്തൽകൃഷി- 417 ഹെക്ടർ, മറ്റുള്ളവ- 311 ഹെക്ടർ
ഇഞ്ചി- 8.94 ഹെക്ടർ
മഞ്ഞൾ- 5.14 ഹെക്ടർ
കൊക്കോ- 1,15,250 എണ്ണം
കാപ്പി- 1,75,307 എണ്ണം
കമുക്- 11,635 എണ്ണം
ഗ്രാമ്പൂ- 2,374 എണ്ണം
ജാതി- 51,448 എണ്ണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |