ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോട് അനുബന്ധിച്ചു തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10നു ഇരുചക്ര വാഹന റാലി സംഘടിപ്പിക്കുന്നു. ഓപ്പറേഷൻ തൂഫാനുമായി ചേർന്ന് 'ലഹരി ഉപയോഗവും ഹെപ്പറ്റൈറ്റിസ് രോഗവുമായുള്ള ബന്ധം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. റാലിക്ക് മുന്നോടിയായുള്ള സമ്മേളനം രാവിലെ 9.30നു ആശുപത്രി അങ്കണത്തിൽ മാനേജിങ് ഡയറക്ടർ ഡോ. മാത്യു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്യാസ്‌ട്രോഎൻട്രളോജി വിഭാഗം മേധാവിയും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ജോഷി ജോസഫ് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. ഷൈൻ ജെ പകലോമറ്റം നേതൃത്വം നൽകും. ഇരുചക്ര വാഹന റാലി തൊടുപുഴ ഡിവൈ. എസ്. പി പി. എം ബൈജു ഫ്ളാഗ് ഓഫ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |