SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

പഞ്ചമല ഔഷധസേവ ഇന്ന് 

വെൺമണി: പട്ടയക്കുടി പഞ്ചമല ശ്രീഭഗവതി മഹാദേവ ക്ഷേത്രത്തിലെ ഔഷധസേവയും മൃത്യുഞ്ജയ ഹോമവും കാര്യ സിദ്ധി പൂജയും ഇന്ന് നടക്കും.ചേർത്തല സുമിത്ത് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. അഷ്ടാംഗഹൃദയം അനുസരിച്ചുള്ള ഔഷധ കൂട്ടുകളാൽ തയ്യാറാക്കിയ ഔഷധം പൂജിച്ച് ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തർക്കും ശാസ്ത്രവധി പ്രകാരം വിതരണം ചെയ്യും. രാവിലെ പതിവ് പൂജകൾക്കും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും പുറമെ11 ന് മൃത്യുഞ്ജയ ഹോമം,12 ന് മഹാ കാര്യസിദ്ധി പൂജ 12.30 ന് ഔഷധസേവ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട് എന്നിവ നടക്കും. ഭക്തർക്ക് കുടുംബ മൃത്യുഞ്ജയ ഹോമം വഴിപാട് നടത്താവുന്നതാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനം ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളതായി
ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL