SignIn
Kerala Kaumudi Online
Thursday, 24 September 2026 1.28 AM IST

ഒ.എൽ.എക്സ് വഴി കാർ വില്പന തട്ടിപ്പ്, 3.34 ലക്ഷം രൂപ തട്ടിയെടുത്തു

olx

കിഴക്കമ്പലം: സ്വന്തം കാറെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാളുടെ കാർ ഒ.എൽ.എക്സ് വഴി വില്പനയ്ക്കായി പരസ്യം നൽകി പണം തട്ടിയെടുത്തെന്ന പരാതിയിൽ കുന്നത്തുനാട് പൊലീസ് കേസെടുത്തു. പട്ടിമറ്റം ഡബിൾപാലം കുഴപ്പിള്ളിൽ വീട്ടിൽ അഫ്സൽ നൽകിയ പരാതിയിലാണ് ഷാഹിൻ സഫീർ എന്നയാൾക്കെതിരെ കേസ്.

KL 53 U 3373 നമ്പർ കാർ വില്പനയ്ക്കുണ്ടെന്ന് കാണിച്ച് 6281540294 എന്ന ഫോൺ നമ്പറിലൂടെയാണ് ഒ.എൽ.എക്സിൽ പരസ്യം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 3.34 ലക്ഷം രൂപയായിരുന്നു കാറിന്റെ വില. പരസ്യം വിശ്വസിച്ച് പരാതിക്കാരൻ ജൂലൈ 29ന് പഴങ്ങനാട് എത്തി കാർ കാണുകയും ഷാഹിന്റെ ഫോൺ നമ്പറിലേക്ക് ഗൂഗിൾ പേ വഴി 15,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു.

ജൂലൈ 31ന് വൈകിട്ട് ഡബിൾപാലം ഭാഗത്തുവച്ച് കാർ കൈമാറി. തുടർന്ന് ബാക്കി തുകയായ 3.19 ലക്ഷം രൂപയിൽ 1.79 ലക്ഷം രൂപ നേരിട്ടും 1.40 ലക്ഷം രൂപ ഫെഡറൽ ബാങ്ക് പുക്കാട്ടുപടി ശാഖയിൽനിന്ന് പ്രതിയുടെ കൊടാക് മഹീന്ദ്ര ബാങ്ക് ആലുവ ശാഖയിലെ അക്കൗണ്ടിലേക്കും കൈമാറി.

എന്നാൽ പിന്നീട് കാർ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായതോടെയാണ് തട്ടിപ്പിനിരയായതായി പരാതിക്കാരൻ അറിയുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള കാറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തി പണം കൈപ്പറ്റിയെന്നാണ് പരാതി. കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL