ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ജില്ലാതല ആയുർവേദ ദിനാചരണം നടത്തി. ഇ.എം.എസ് മൈതനത്ത് നിന്നാരംഭിച്ച വിളംബരഘോഷയാത്ര ആലപ്പുഴ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.എം.നൗഫൽ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്നു നടന്ന സമ്മേളനം ജി. സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ.എ.കെ. മനു ആയുർവേദദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാവകുപ്പ് മേധാവി ഡോ. ആർ. ശ്രീജ, പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ. ജീവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |