SignIn
Kerala Kaumudi Online
Thursday, 24 September 2026 1.29 AM IST

വന്യജീവി വാരാഘോഷം: മത്സര തീയതികളിൽ മാറ്റം

ആലപ്പുഴ: വന്യജീവി വാരാഘോഷം 2026ന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളുടെ തീയതികളിൽ മാറ്റം. സെപ്റ്റംബർ 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിലേക്കാണ് മാറ്റിയത്. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കൊമ്മാടി ഓഫീസിൽ, പ്രകൃതിയേയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഉപന്യാസ രചന, ക്വിസ്സ്, പ്രസംഗം, ലൈവ് മോഡലിംഗ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം വനംവകുപ്പിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2246034, 8547603709, 8281004595.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL