
അമ്പലപ്പുഴ: സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രചരണ ജാഥക്ക് ആലപ്പുഴയിൽ സ്വീകരണം നൽകാൻ എസ്.എം.എഫ് ജില്ല നേതൃ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓർഗനൈസർ എ.കെ.ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി നാസർ മാമൂലയിൽ സ്വാഗതവും ബദറുദ്ദീൻ നീർക്കുന്നം നന്ദിയും പറഞ്ഞു. ജില്ല ട്രഷറർ കമാൽ എം.മാക്കിയിൽ,പി.എ. ഷിഹാബുദ്ദീൻ മുസ്‌ലിയാർ,ടി.എ.താഹ,
എ. കെ.ഷൂബി,സലാം ഹാജി കാഞ്ഞിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |