
കുട്ടനാട്: പുളിങ്കുന്ന് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കേരളാകോൺഗ്രസ് -എം പുളിങ്കുന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവും നിയോജകമണ്ഡലം പ്രസിഡന്റുമായ ജോസഫ് കെ. നെല്ലുവേലി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബാബു വടക്കേകളം, ജില്ലാ സെക്രട്ടറി ജോസഫ് കുട്ടി തുരുത്തേൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |