SignIn
Kerala Kaumudi Online
Sunday, 28 June 2026 3.10 AM IST

എഴുത്ത് ലോട്ടറി : നാലംഗസംഘം പിടിയിൽ

binoy

ആലപ്പുഴ : കേരള ലോട്ടറിക്ക് സമാന്തരമായി വാട്ട്‌സ്ആപ് വഴി 'നാലക്ക നമ്പർ' ലോട്ടറി കച്ചവടം നടത്തിയ സഹോദരങ്ങളടക്കം നാലംഗസംഘം പിടിയിലായി. തൃശൂർ സ്വദേശികളും സഹോദരങ്ങളുമായ പുത്തൻചിറ തറയപുളത്ത് വീട്ടിൽ ബിനോയി (35), ബിജോയി (38) ,ആലപ്പുഴ സ്വദേശികളായ കടയിക്കാട് ആനന്തഭവനം വീട്ടിൽ ഷാജി ഗോപാലകൃഷ്മൺ (46), ചെറിവല്ലൂർ മനോജ് വില്ലയിൽ മനോജ് വർഗീസ് (46) എന്നിവരെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്.
വാട്ട്‌സ്ആപ് വഴി ചെറുഗ്രൂപ്പുകളുണ്ടായി പുതിയ ലോട്ടറിയെന്ന വ്യാജേന എഴുത്ത് ലോട്ടറി നടത്തുകയായിരുന്നു.. വാട്ട്‌സ്ാപ് ഗ്രൂപ്പിലൂടെ നാലക്ക നമ്പർ ഉപഭോക്താക്കൾ ഗ്രൂപ് അഡ്മിനെ അറിയിക്കും. തുടർന്ന് ആവശ്യമായ ടിക്കറ്റിന്റെ എണ്ണം കണക്കാക്കി ഓരോനാലക്ക നമ്പരിനും ക്യൂആർ കോഡ് വഴി 35 രൂപാ വീതം സംഘത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റും. ഓരോദിവസവും സർക്കാർ ലോട്ടറിയുടെ ഫലം വരുമ്പോൾ വിജയ നമ്പറിന്റെ അവസാന നാലക്കവും നേരത്തേ എഴുതി നൽകിയ നാലുനമ്പറും ഒന്നായിവന്നാൽ സംസ്ഥാന ഭാഗ്യക്കുറിയുടെ അതേ സമ്മാനത്തുക നൽകും. നൂറോളം വാട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ സമാന്തര ലോട്ടറി കച്ചവടം നടത്തിയിരുന്നത്.
വെൺമണി എസ്.എച്ച്.ഒ പി. രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തൃശുർ, അങ്കമാലി, പെരുമ്പാവൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ മജിസ്‌ടേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL