SignIn
Kerala Kaumudi Online
Sunday, 28 June 2026 3.10 AM IST

പുനർഗേഹം : ഫ്ലാറ്റ് കിട്ടി, വൈദ്യുതിയില്ല

ambala

അമ്പലപ്പുഴ : സർക്കാരിന്റെ പുനർഗേഹം പദ്ധതിപ്രകാരം തോട്ടപ്പള്ളിയിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ വൈദ്യുതി ലഭിക്കാത്തതിനാൽ താമസക്കാർ പ്രതിസന്ധിയിൽ.

മുറികളിൽ ഫാനും ലൈറ്റും പൈപ്പുകളും ഉൾപ്പടെ സ്ഥാപിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തത്, വീടിന്റെ താക്കോൽ ലഭിച്ചവർക്കു കയറി താമസിക്കാൻ തടസമായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി തീർത്ത സഫലം ഫ്ലാറ്റ് സമുച്ചയം ഫിഷറീസ് വകുപ്പുമന്ത്രിയായിരുന്ന സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. റവന്യു വകുപ്പു ഫിഷറീസ് വകുപ്പിന്കൈ മാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപപ ചെലവഴിച്ചാണ് ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്.

കടലാക്രമണ സമയത്തുംകടലിന്റെ വേലിയേറ്റ സമയത്തും ദുരിതമനുഭവിക്കുന്നവരെയും സ്വന്തമായി കിടപ്പാടമില്ലാതെ മത്സ്യത്തൊഴിലാളി കുടുബങ്ങളെയും പാർപ്പിക്കാനാണ് ഫ്ലാറ്റ് സമുച്ചയം ഇവിടെ ഒരുക്കിയത്. 84 കുടുബങ്ങൾക്ക് കുടുബങ്ങൾക്ക് താമസിക്കാൻ ഫ്ലാറ്റ് കെട്ടിടത്തിൽ എല്ലാ സൗകര്യമുണ്ട്. കഴിഞ്ഞ സർക്കാർ താക്കോൽകൈമാറിയ സ്ഥിതിക്ക് ഇവരിൽ പലരും താമസിക്കാൻ ചെന്നെങ്കിലും ഫ്ലാറ്റിൽ വൈദ്യുതി ഇല്ലാത്തതു മൂലം തിരികെ പോരേണ്ട ഗതികേടിലായി. കാലവർഷം ശക്തമായാൽ വാടക വീട്ടിലും ചോർന്നൊലിക്കുന്ന ഷെഡിലും കഴിയുന്നവർ എങ്ങോട്ടു പോകണമെന്നാണ് തോട്ടപ്പള്ളിയിൽ ഫ്ലാറ്റ് കെട്ടിടത്തിൽ ഭവനം ലഭിച്ചവർ ചോദിക്കുന്നത്. എന്നാൽ 72 ഭവനങ്ങൾക്ക് വൈദ്യുതി കൊടുത്തിട്ടുണ്ടെന്നുംഎന്തെങ്കിലും സാങ്കേതിക തകരാറാകാം ഇപ്പോഴുണ്ടായതെന്നും വൈദ്യുതി വകുപ്പ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL