SignIn
Kerala Kaumudi Online
Saturday, 13 June 2026 8.41 PM IST

കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

prasobh

മണ്ണാർക്കാട്: ദളിത് യുവതി നൽകിയ ലൈംഗികപീഡന പരാതിയിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട്ടെ നഗരസഭാ കൗൺസിലർ പ്രശോഭ് സി.വത്സന്റെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്.എസി എസ്.ടി പ്രത്യേക കോടതി ജഡ്ജ് ജയപ്രഭു തള്ളി. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRASOBH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA