
തിരുവനന്തപുരം: ബി.ജെ.പിക്കെതിരെയുള്ള സംഘടിതമായ വ്യാജവാർത്താ പ്രചാരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം.എൽ.എ അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഇതുതെറ്റായ മാദ്ധ്യമപ്രവർത്തനമാണ്. ഇതിലൂടെ ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയാനാവില്ല. കേരളാനേതൃത്വവും പ്രവർത്തകരും വികസിത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ജനസേവനത്തിലാണ് പാർട്ടി ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |