മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി സമസ്ത ഇ കെ വിഭാഗം നേതാക്കൾ. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് സമസ്ത നേതൃത്വത്തിന്റെ പ്രതികരണം.
സമസ്ത ജനറൽ സെക്രട്ടറി പി പി ഉമർ മുസ്ലിയാർ കൊയ്യോടിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. സമകാലിക സാഹചര്യങ്ങൾ സംബന്ധിച്ചും ചർച്ച നടത്തിയെന്നാണ് നേതൃത്വം പറയുന്നത്. നിയമസഭ സമ്മേളനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. സമസ്തയുടെ ശക്തിയും ജനകീയതയും ബോദ്ധ്യമുണ്ടെന്നും സമസ്തയ്ക്ക് അർഹിക്കുന്ന പരിഗണന ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത നേതാക്കൾ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Samastha EK faction leaders met Chief Minister V.D. Satheesan amid controversy over the Waqf Board reorganisation. The meeting, led by General Secretary P.P. Umar Musliyar Koyyod, reportedly discussed current issues. Samastha leaders said the Chief Minister assured them of due consideration. They also met Ramesh Chennithala and P.K. Kunhalikutty.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |