SignIn
Kerala Kaumudi Online
Thursday, 29 October 2026 3.01 PM IST

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുപുള്ളി തൂങ്ങിമരിച്ച നിലയിൽ: അന്വേഷണം

READ ENGLISH VERSION

poojappura-central-jail
പൂജപ്പുര സെൻട്രൽ ജയിൽ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുപുള്ളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊല്ലങ്കോട് സ്വദേശി ശ്രീനിവാസൻ (55) ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ഇയാൾക്ക് അടുത്തിടെ ക്ഷയരോഗം പിടിപ്പെട്ടിരുന്നു. ഇതോടെ രോഗികളെ പാർപ്പിക്കുന്ന ഒരു പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റിയിരുന്നു. ശ്രീനിവാസൻ സെല്ലിനുള്ളിൽ തൂങ്ങിമരിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

രാത്രി മറ്റൊരു ഉദ്യോഗസ്ഥൻ വന്ന് ചുമതലയേറ്റ് സെല്ലിനുള്ളിലേയ്ക്ക് നോക്കിയപ്പോഴാണ് ശ്രീനിവാസൻ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നേരെത്ത പരോളിന് ഇറങ്ങിയ ഇയാൾ പിന്നീട് ഒളിവിൽ പോയിരുന്നു. തുടർന്ന് അഞ്ചുവർഷത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. തുടർന്നാണ് പൂജപ്പുര സെൻട്രൽ ജയിലിൽ കൊണ്ടുവന്നത്. അതേസമയം അത്മഹത്യയുടെ കാരണം വ്യക്തമല്ല. ജയിലിൽ കനത്ത നീരീക്ഷണമുണ്ടായിട്ടും എങ്ങനെയാണ് ഇങ്ങനെ സംഭവിച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary

A 55-year-old life convict, Sreenivasan from Kollancode, was found hanging in his cell at Poojappura Central Jail in Thiruvananthapuram on Wednesday night. He had been sentenced to life imprisonment for murdering his wife and was recently shifted to a special block for patients after developing tuberculosis. The on-duty officer reportedly did not notice the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOJAPPURA CENTRAL JAIL PRISON DEATH, POOJAPPURA CENTRAL JAIL, PRISON DEATH, KERALAPOLICE, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA