SignIn
Kerala Kaumudi Online
Thursday, 29 October 2026 3.02 PM IST

കായികമേളയിലെ പുഴു വിവാദം; വീഡിയോ എടുത്ത അദ്ധ്യാപകൻ അറസ്റ്റിൽ, ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി

n-shamsudheen
എൻ ഷംസുദ്ദീൻ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ നൽകിയ ഉച്ചഭക്ഷണത്തിലെ സാമ്പാറിൽ പുഴുവുണ്ടെന്ന സംശയത്തിൽ വീഡിയോ എടുത്ത അദ്ധ്യാപകൻ അറസ്റ്റിൽ. എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം സ്‌കൂളിലെ അദ്ധ്യാപകൻ ജിജോ ജയിംസ് (35) ആണ് അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ജിജോയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കായികമേള നടക്കുന്ന സ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നതിനായി ജിജോ ജയിംസിനെ ഇന്നലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിലവിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ് ജിജോയുള്ളത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നാണ് വിവരം. ജിജോ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് പൊലീസെത്തി അദ്ധ്യാപകനെ സ്റ്റേഷനിലേക്ക് മാറ്റിയത്. മേളയുടെ ശോഭ കെടുത്താൻ മനഃപൂർവം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ പരാതി നൽകിയിട്ടുണ്ട്. മേളയുടെ ആദ്യനാളിൽ വിതരണം ചെയ്‌ത പ്രഭാതഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

കടുത്ത രാഷ്‌ട്രീയ വിരോധവും മറ്റ് താൽപ്പര്യങ്ങളും വച്ച് ഇത്തരം മേളകളെ അലങ്കോലമാക്കാൻ ശ്രമിരക്കുന്നവർ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു. ഒരു കായികാദ്ധ്യാപകനും രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു ഇത്. സംഭവത്തെക്കുറിച്ചുള്ള ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

English Summary

Teacher Jijo James (35) was arrested after recording a video of suspected worms in sambar served at the Kerala State School Sports Meet in Kozhikode. An argument with organisers reportedly escalated into a physical confrontation. Organisers filed a complaint, alleging an attempt to disrupt the event. Education Minister Shamsuddin said a conspiracy angle would also be investigated.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SCHOOL SPORTS MEET CONTROVERSY, JIJO JAMES ARRESTED, SPORTS MEET FOOD SAFETY ISSUE, KERALA SPORTS MEET NEWS, SCHOOL SPORTS MEET SAMBHAR WORM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA