SignIn
Kerala Kaumudi Online
Friday, 25 September 2026 7.16 PM IST

മുട്ടിൽ മരംമുറി കേസ്; ആവശ്യമായ രേഖകളില്ല, വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി

READ ENGLISH VERSION
anto-agustine
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്തംബർ 17നാണ് വനംവകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ഏഴുപേരാണ് കുറ്റപത്രത്തിൽ പ്രതികളായി ഉണ്ടായിരുന്നത്. കേസെടുത്ത് അഞ്ചുവർഷം കഴിഞ്ഞായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 37 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വനത്തിൽ നിന്നാണോ മരങ്ങൾ മുറിച്ചതെന്നും കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്നതിൽ വ്യക്തതയില്ല. ഈട്ടിത്തടികൾ കണ്ടെത്തിയ ലോറി കണ്ടുകെട്ടിയില്ല എന്നതിലും വിവരണമില്ല.

അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഒന്നു മുതൽ മൂന്നുവരെ പ്രതികളാണ്. മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട സ്ഥലത്തുനിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികൾ, വനംവകുപ്പിന്റെ പാസുണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകൾ സ്വദേശി എം.എം. അലിയാർക്ക് വിറ്റെന്നാണ് കേസ്. വനംവകുപ്പ് കേസെടുത്തപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞതെന്നാണ് അലിയാരുടെ വാദം.

തടികൾ കൊണ്ടുപോകാൻ പ്രത്യേക പാസ് ആവശ്യമില്ലെന്നും അതിനാൽ വഞ്ചനക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. നിയമം ലംഘിച്ചാണ് മരങ്ങൾ മുറിച്ചതെന്നും വിൽപ്പനയിൽ പ്രഥമദൃഷ്ട്യാ വഞ്ചന നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

English Summary

The Wayanad Muttil tree felling case saw the Forest Department's charge sheet returned by the court. The Bathery Magistrate Court cited a lack of necessary documents submitted with the charge sheet, originally filed on September 17. Seven individuals, including the Augustine brothers, were named as accused in the case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGUSTINE BROTHERS, MUTTIL MARAMMURI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA