SignIn
Kerala Kaumudi Online
Sunday, 25 October 2026 3.18 AM IST

കേരളത്തിൽ പുരോഗതി ലഭിച്ചത് ഒരു പ്രത്യേക വിഭാഗത്തിന്: രാജീവ് ചന്ദ്രശേഖർ

d

തിരുവനന്തപുരം: കാൽനൂറ്റാണ്ടിൽ സംസ്ഥാനത്ത് സാമൂഹ്യ, സാമ്പത്തിക പുരോഗതിയുണ്ടായത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ അടുത്തമാസം നടത്തുന്ന പി.കെ.ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾ ഇന്നും ദുർബലാവസ്ഥയിൽ തുടരുന്നത് എന്തുകൊണ്ടാണെന്നും ചർച്ച ചെയ്യണം. വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ അയ്യൻകാളിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ബി.ജെ.പി. മുൻകൈയെടുക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.

മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സ്മൃതിസഭയുടെ സംഘാടകസമിതി രൂപീകരിച്ചു. കുമ്മനം രാജശേഖരൻ പ്രഖ്യാപനം നടത്തി. മുൻ എം.എൽ.എമാരായ കെ.അജിത്, സി.സി.മുകുന്ദൻ, എസ്.രാജേന്ദ്രൻ, അഡ്വ.എസ്.സുരേഷ്, കെ. സോമൻ, ഷാജുമോൻ വട്ടേക്കാട്, ഡെപ്യൂട്ടി മേയർ ആശ നാഥ്, അഡ്വ.പി.സുധീർ, രേണു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA