തിരുവനന്തപുരം: ഗഗൻയാൻ യാത്രികരിൽ ഒരാളാകുന്നതിന്റെ ത്രില്ലിലാണ് ക്യാപ്റ്റൻ അങ്കത് പ്രതാപ്. വിക്ഷേപണത്തിന് മുന്നോടിയായി ഈ വർഷം നടക്കുന്ന ആളില്ലാ പരീക്ഷണ വിക്ഷേപണത്തിനായി കാത്തിരിക്കുകയാണെന്ന് അങ്കത് പറഞ്ഞു.
ഇൻസ്റ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഹാളിൽ എയ്റോ സ്പെയ്സ് എൻജിനിയർമാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രോട്ടോടൈപ്പ് വാഹനമാണ് ആളില്ലാ പരീക്ഷണം നടത്തുന്നത്. ഗഗൻയാൻ സാങ്കേതിക വിദ്യകളുടെ ഫലപ്രപ്തിയാണ് വിലയിരുത്തുന്നത്. രാകേശ് ശർമ്മയെ പോലുള്ളവരുടെ ബഹിരാകാശ യാത്രകൾ ത്രസിപ്പിക്കുന്നതാണ്. അന്നത്തെ കാലഘട്ടത്തിൽ അത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അത്രയും പ്രതിസന്ധി ഇന്നില്ല.
ഗഗൻയാൻ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബഹിരാകാശത്തോട് വല്ലാത്ത ഇഷ്ടമായി. ബഹിരാകാശ യാത്രാ വാഹനങ്ങളുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ചായിരുന്നു തന്റെ എം ടെക് തിസീസെന്നും അങ്കത് പ്രതാപ് പറഞ്ഞു.
എയ്റോസ്പെയ്സ് എൻജിനിയേഴ്സിന്റെ ദേശീയ സമ്മേളനം ഇന്നലെ സമാപിച്ചു. ചടങ്ങിൽ മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയായിരുന്നു. ഐ.ഐ.എസ്.ടി വൈസ് ചാൻസലർ ഡോ.ദീപാങ്കുർ ബാനർജിയാണ് ഉദ്ഘാടനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |