SignIn
Kerala Kaumudi Online
Sunday, 26 July 2026 5.10 AM IST

പ്രകാശ് വർമ്മയുടെ പിന്നിൽ മമ്മൂട്ടി, ലോ ആന്റ് ഓർഡർ 24ന്

ss

പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ജൂലായ് 24ന് പ്രദർശനത്തിന് എത്തും.രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്ക് സിനിമയിലെ കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പോസ്റ്രറിൽ മമ്മൂട്ടി തിരിഞ്ഞുനിൽക്കുന്നത് കാണാം.

അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ, നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു, ഭീമൻ രഘു,ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി, സാബു മോൻ ഗുണ്ട്കാട് സാബു, നന്ദു,മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി,അംബിക നായർ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറിൽ പ്രേമചന്ദ്രൻ എ. ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. തിരക്കഥ ഉദയകൃഷ്ണ . ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. പി.ആർ. ഒ എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY