SignIn
Kerala Kaumudi Online
Sunday, 26 July 2026 4.42 AM IST

'‌ഡൽഹിയിൽ കല്ലേറ് നിറുത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു ', കാവി നിറത്തിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ചന്തു

chandhu-pearle-
ചന്തു സലിംകുമാർ,​ പേളി മാണി

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്നാണ് രാജിവച്ചത്. നേരത്തെ സിനിമാ മേഖലയിലെയും രാഷ്ട്രീയ കലാസാംസ്കാരിക മേഖലയിലെയും നിരവധി പേർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. മലയാളത്തിൽ നിന്ന് നടൻമാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും ആസിഫ് അലിയും ടൊവിനോയും ഉൾപ്പെടെയുള്ളവർ പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നു.

ഇപ്പോഴിതാ ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ നടൻ ചന്തു സലിംകുമാർ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്. "കാശ്മീരിൽ കല്ലേറ് നിറുത്തിച്ചവർ,​ ഡൽഹിയിൽ കല്ലേറ് നിറുത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു,​ ശരിയാണോ ഗയ്‌സ് "എന്നാണ് ചന്തു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവിനിറത്തിന്റെ പശ്ചാത്തലത്തിലാണ് ചന്തുവിന്റെ കുറിപ്പ്. കാവി തന്റെ ഇഷ്ടനിറമാണെന്നും ട്രോളായി ചന്തു കുറിച്ചിട്ടുണ്ട്. സമരത്തിനെ വിമർശിച്ച് രംഗത്തെത്തിയ സോഷ്യൽ മീഡിയ താരം പേളി മാണിയെയും നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെയും ട്രോളിക്കൊണ്ടാണ് ചന്തുവിന്റെ സ്റ്റോറിയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

ഒരുലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർത്ഥികൾ മടങ്ങപ്പോകണമെന്നും പേളി മാണി കുറിച്ചിരുന്നു. കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണെന്നും തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും താരം പറഞ്ഞു. കാശ്മീരിൽ കല്ലേറ് നിറുത്താൻ അറിയാവുന്ന മോദിക്ക് ആണോ ഡൽഹിയിൽ അതിന് സാധിക്കാത്തത് എന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. വൻവിമർശനമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് ചന്തുവിന്റെ പ്രതികരണവും ചർച്ചയായത്.

English Summary

Actor Chanthu Salimkumar's Instagram story has sparked debate following Union Education Minister Dharmendra Pradhan's resignation amidst NEET protests. His post, on a saffron background, questioned why those who stopped Kashmir stone-pelting couldn't do so in Delhi. This is widely interpreted as trolling Pearle Maaney and Krishnakumar for their previous comments regarding the demonstrations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANTHU SALIMKUMAR, PEARLE MAANEY, KRISHNAKUMAR, KRISHNAKUMA, DHARMENDRA PRADHAN, CJP, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY