SignIn
Kerala Kaumudi Online
Sunday, 26 July 2026 4.42 AM IST

45-ാം വയസിൽ അമ്മയായി പത്മപ്രിയ; കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം

READ ENGLISH VERSION
padmapriya
പത്മപ്രിയ

നടി പത്മപ്രിയ അമ്മയായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. രണ്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണിക്കാതെ കൈകൾ മാത്രമാണ് പങ്കുവച്ച ചിത്രത്തിലുള്ളത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനും ഇൻസ്റ്റഗ്രാം പോസ്റ്റിന് നൽകിയിട്ടുണ്ട്.

2014 നവംബർ 12ന് മുംബയിൽ വച്ചാണ് പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത പത്മപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഗർഭിണിയായ വിവരമോ കുഞ്ഞ് പിറന്ന വിവരമോ ഇതുവരെ പത്മപ്രിയ എവിടെയും പങ്കുവച്ചിരുന്നില്ല. കഴിഞ്ഞദിവസം കുഞ്ഞിന്റെ ചിത്രം പങ്കുവച്ചപ്പോഴാണ് ആരാധകർ ഇക്കാര്യം അറിയുന്നത്. നടിയുടെ പോസ്റ്റിന് നിരവധിപേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.

A post shared by Padmapriya Janakiraman (@padmapriya_offl)


‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. നാട്യ ബ്രഹ്മശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200ലധികം വേദികളിൽ നൃത്തം ചെയ്‌തിട്ടുണ്ട്.

കാഴ്ച, കറുത്ത പക്ഷികൾ, കേരള വർമ്മ പഴശിരാജ എന്നീ മലയാളം സിനിമകളിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2022ൽ റിലീസ് ചെയ്‌ത ബിജു മേനോൻ ചിത്രം 'ഒരു തെക്കൻ തല്ലുകേസിൽ' ആണ് നടി അവസാനം അഭിനയിച്ചത്.

English Summary

Actor Padmapriya has revealed that she is now a mother. The actress shared the news by posting pictures from her baby's first birthday on Instagram. The photos do not reveal the child's face; instead, they show only the baby's hands. She captioned the post, "365 Days of Life."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMAPRIYA, PADMAPRIYA BABY PHOTOS, PADMAPRIYA MOTHERHOOD, PADMAPRIYA MALAYALAM, PADMAPRIYA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY