SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

വ്യാജൻ പ്രചരിച്ചിട്ടും സ്റ്റാർ പവറിൽ വിജയ് 100 കോടി കടന്ന് ജനനായകൻ

sss

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർമാരിലൊരാളായ വിജയ് യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന നായകൻ രണ്ടാം ദിനം ആഗോള ബോക്സോഫീസിൽ 100 കോടി പിന്നിട്ടു. റിലീസ് ദിവസം ഡൊമസ്റ്റിക്ക് മാർക്കറ്റിൽ 50.28 കോടി രൂപയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 30 കോടി രൂപയും നേടി. കേരളത്തിൽ നിന്ന് ആദ്യ ദിവസം 5.80 കോടി രൂപ ഗ്രോസ് നേടിയ ജന നായകന് കർണ്ണാടകയിൽ നിന്ന് 11.51 കോടിയും തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 4.20 കോടിയും ഗ്രോസ് വന്നു. വിജയ് യുടെ സ്റ്റാർ പവർ തന്നെയാണ് ഹൈ ഡെഫനിഷൻ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചിട്ടും റിലീസ് ഏഴു മാസത്തിലേറെ വൈകിയിട്ടും ബോക്‌സോഫീസിൽ ഇടിമുഴക്കം സൃഷ്ടിക്കാൻ ജന നായകന് കഴിഞ്ഞത്. അഴിമതിയും വർഗ്ഗീയതയും കൊണ്ട് നാടിനെ മുടിക്കുന്ന ശക്തികൾക്കെതിരെ വിരൽ ചൂണ്ടുന്ന ജന നായകൻ വിജയ് യുടെ പൊളിറ്റിക്കൽ മൈലേജ് വർദ്ധിപ്പിക്കുന്ന ചിത്രമാണ്. കേരളത്തിൽ ജനനായകൻ പ്രദർശനത്തിനെത്തിക്കുന്നത് എസ്‌ എസ് ആർ എന്റർടെയ്മെന്റ്സും ഐ എം പി ഫിലിംസും ചേർന്നാണ് . ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, തുടങ്ങി വമ്പൻ താരനിരയുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ. വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനനായകൻ നിർമ്മിച്ചത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. പി.ആർ.ഒ ആന്റ് മാർക്കറ്റിംഗ് പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY