SignIn
Kerala Kaumudi Online
Sunday, 26 July 2026 4.42 AM IST

കേസ് ഒത്തുതീർപ്പായോ? ജനനായകൻ കാണാനെത്തി സംഗീത, വീഡിയോയ്ക്ക് പിന്നിലെ സത്യം ഇത്

vijay-sangeetha
വിജയ്‌, സംഗീത

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' തിയേറ്ററുകളിൽ വൻ വിജയം നേടുകയാണ്. രണ്ടാം ദിനം ആഗോള ബോക്സോഫീസിൽ 100 കോടിയാണ് സിനിമ പിന്നിട്ടത്. റിലീസ് ദിവസം ഡൊമസ്റ്റിക്ക് മാർക്കറ്റിൽ 50.28 കോടി രൂപയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 30 കോടി രൂപയും നേടി.

കേരളത്തിൽ നിന്ന് ആദ്യ ദിവസം 5.80 കോടി രൂപ ഗ്രോസ് നേടിയ ജനനായകന് കർണ്ണാടകയിൽ നിന്ന് 11.51 കോടിയും ഗ്രോസ് വന്നു. വിജയ്‌യുടെ സ്റ്റാർ പവർ തന്നെയാണ് ഹൈ ഡെഫനിഷൻ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചിട്ടും റിലീസ് ഏഴു മാസത്തിലേറെ വൈകിയിട്ടും ബോക്‌സോഫീസിൽ ഇടിമുഴക്കം സൃഷ്ടിക്കാൻ ജനനായകന് കഴിഞ്ഞത്.

ഇതിനിടെ ജനനായകൻ കാണാൻ വിജയ്‌യുടെ ഭാര്യ സംഗീത എത്തിയെന്നാണ് ചില ഇൻസ്റ്റഗ്രാം റീലുകൾ അവകാശപ്പെടുന്നത്. വിജയ്‌യും സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി കോടതി വാദംകേൾക്കാനിരിക്കെയാണ് ഈ അവകാശവാദം. ഇരുവരും ഒന്നിച്ചെന്നും ചില വീഡിയോകളിൽ വ്യക്തമാക്കുന്നു. മാസ്ക് ധരിച്ച് ഒരു വാഹനത്തിൽ നിന്ന് സംഗീത ഇറങ്ങുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. എന്നാൽ ജനനായകൻ കാണാൻ സംഗീത എത്തിയത് സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ല. നിലവിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നാണ് ചിലർ അവകാശപ്പെടുന്നത്.

ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. വെങ്കട്ട് കെ നാരായണ ആണ് കെ. വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനനായകൻ നിർമ്മിച്ചത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.

English Summary

Actor Vijay's film "Jananayakan" has achieved significant box office success, grossing 100 crores globally by its second day. Concurrently, unconfirmed reports circulated via social media claiming Vijay's wife Sangeetha attended a screening amidst their pending divorce proceedings. However, there is no official confirmation, and some sources suggest the circulated video might be old.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANANAYAKAN, SANGEETHA, JANANAYAKAN MOVIE, SANGEETHA VIDEO, JANANAYAKAN SANGEETHA VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY