
വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിൽ സൂര്യ ആലപിച്ച വെഡിംഗ് സോംഗ് ഇന്ന് പുറത്തിറങ്ങും.
ഗാനത്തിന്റെ പ്രെമോ സൂര്യയുടെ ജന്മദിനത്തിൽ പുറത്തിറങ്ങിയിരുന്നു. പാട്ടിന്റെ പൂർണ പതിപ്പ് പുറത്തിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കെൻ കരുണാസ് ആണ് വെഡ്ഡിംഗ് സോംഗിന് വരികൾ രചിച്ചത്. സൂര്യ, മമിത ബൈജു എന്നിവരുടെ തകർപ്പൻ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പ്രെമോ വീഡിയോ സൂചിപ്പിക്കുന്നു .
ജി വി പ്രകാശ് കുമാർ ആണ് ഗാനങ്ങൾക്ക് സംഗീതം പകർന്നത്.ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
സൂര്യ- മമിത ബൈജു എന്നിവർ നായകനും നായികയുമായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് ആഗസ്റ്റ് 14ന് റിലീസ് ചെയ്യും.
കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം - നിമിഷ് രവി, എഡിറ്റർ - നവീൻ നൂലി, പി.ആർ.ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |