SignIn
Kerala Kaumudi Online
Saturday, 26 September 2026 2.35 AM IST

പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷൻ സംഘം പിടിയിൽ

ajeesh-kiran

ചിറയിൻകീഴ്: ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ രാത്രി പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. മേനംകുളം തുമ്പവിളാകം ലക്ഷം വീട് കോളനിയിൽ രജിത്ത് (33,ചക്കു ), കിരൺ (29), കീഴാറ്റിങ്ങൽ നെടിയവിള പുലികുന്നത്ത് എൻ.വി.എസ് നിലയത്തിൽ വൈഷ്ണവ് (30), മേനംകുളം ചിറ്റാറ്റുമുക്ക് കരിഞ്ഞവയലിൽ വീട്ടിൽ അജീഷ് (37,കൊച്ചുമോൻ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വങ്കാളംമുക്കിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പിടിയിലാകുന്നത്.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറായ ബീജ സുരേഷിന്റെ വീടിന് നേർക്കും ഈ വീടിന് സമീപത്തുള്ള ശാർക്കര പുതുക്കരിയിൽ വിജയന്റെ വീടിന് നേർക്കും ഈ മാസം 9, 20 തീയതികളിൽ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ ഇരുവീടുകൾക്കും സാരമായ നാശനഷ്ടങ്ങളുണ്ടായി. വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് വിദേശത്തുള്ള സതീശൻ എന്നയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പ്രതികൾ പടക്കമെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

തിവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻ കാണിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ അഭിലാഷ്, എസ്.ഐ അൻസർ, ജി.എസ്.ഐ ശ്രീകുമാർ, സനിൽ കുമാർ, സി.പി.ഒമാരായ ബിനു,രാംനാഥ്,ശ്രീജിത്ത്,അഭിലാഷ്,വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME, CHIRAYINKEEZHU, KAZHAKOOTTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY