SignIn
Kerala Kaumudi Online
Saturday, 26 September 2026 2.03 AM IST

എസ്‌ഡിവി കോളേജിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

police

ആലപ്പുഴ: എസ്.ഡി.വി കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും ഏറ്റുമുട്ടി, മൂന്നു പേർക്ക് പരിക്കേറ്റു. ബികോം രണ്ടാം വർഷ വിദ്യാർത്ഥികളായ അനന്ദ കൃഷ്ണൻ, സെയിദ് അൻവർ, നിഷാദ് നവാസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അനന്ദന്റെയും സെയിദിന്റെയും തലയ്ക്ക് തുന്നലുണ്ട്. നിഷാദിന്റെ ചുണ്ടിനും പരിക്കുണ്ട്. മൂന്നാംവർഷ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്നാരോപിച്ചായിരുന്നു ഏറ്റുമുട്ടൽ. ഇരുകൂട്ടർക്കെതിരെയും സൗത്ത് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ 11ന് കോളേജിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രണ്ടാംവർഷ വിദ്യാർത്ഥികളിലൊരാൾ കൂട്ടത്തിലുള്ള ഒരാളാണെന്നു കരുതി മൂന്നാംവർഷ വിദ്യാർത്ഥിയെ ഹലോ ബ്രോയെന്നു വിളിച്ചെന്നും അത് അവരെ ബഹുമാനിച്ചില്ലെന്ന തോന്നലിലാണ് അക്രമണം ഉണ്ടായതെന്നുമാണ് ഒരുവിഭാഗം വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ, അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാൻ ചെന്നപ്പോൾ കൂട്ടംകൂടി ആക്രമിച്ചെന്നാണ് മൂന്നാംവർഷ വിദ്യാർത്ഥികൾ പൊലീസിൽ നൽകിയ പരാതി പറയുന്നത്. ഇരുകൂട്ടർക്കുമെതിരെ സൗത്ത് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY