SignIn
Kerala Kaumudi Online
Saturday, 26 September 2026 2.35 AM IST

31 വ‌ർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

benadict
ബെനഡിക്ട്

തിരുവനന്തപുരം : 31 വർഷം മുൻപ് നടന്ന അക്രമസംഭവത്തിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന കഠിനംകുളം വില്ലേജിൽ വെട്ടുതുറ ശാന്തിപുരം സൈനാ മൻസിലിൽ ബെനഡിക്ടിനെ (64) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ​1994-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രദേശത്തെ പള്ളിയിൽ അന്ന് നടന്ന സംഭവത്തിൽ കൂട്ടമണി അടിച്ച് ആളുകളെ കൂട്ടി. സംഘർഷത്തിൽ 25യോളം പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയുംചെയ്തിരുന്നു.

ബാക്കിയെല്ലാപേരെയും പൊലീസ് പിടികൂടിയെങ്കിലും ബെനഡിക്ട് ഹാജരാകാതെ മുങ്ങി നടന്നതോടെ കോടതി ലോങ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ​ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം കഠിനംകുളം എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME, LATESTNEWS, KAZHAKOOTTAM, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY