SignIn
Kerala Kaumudi Online
Monday, 25 May 2026 11.07 AM IST

വിവാഹസ‌ൽക്കാരത്തിനിടെ വസ്‌ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; 25കാരന് ദാരുണാന്ത്യം

chicken-curry

ലക്‌നൗ: വിവാഹസൽക്കാരത്തിനിടെ വസ്‌ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഉത്തർ‌പ്രദേശിലെ ഗോരക്‌പൂരിലാണ് സംഭവം. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത്‌കുമാർ എന്ന 25കാരനാണ് മരിച്ചത്. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. രാത്രിയിൽ ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

വിവാഹച്ചടങ്ങിനിടെ ഡിജെയ്‌ക്കിടെയാണ് സംഘർഷം തുടങ്ങിയത്. പിന്നീട് സൽക്കാരത്തിനിടെ വസ്‌ത്രത്തിൽ ചിക്കൻകറി വീണതോടെ സംഘർഷം രൂക്ഷമായി. ഇരുവിഭാഗവും കല്ലുകൾ, ബെൽറ്റുകൾ, മുളവടികൾ, വടിവാൾ തുടിങ്ങിയവ ഉപയോഗിച്ച് പരസ്‌പരം ഏറ്റുമുട്ടാൻ തുടങ്ങി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത് കുമാറിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെയാണ് മരണപ്പെട്ടത്. മൂന്നുമാസം മുൻപാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. മൊബൈൽക്കട ജീവനക്കാരനായ സുമിത്തായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, FIGHT, WEDDING, INJURY, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY