
ന്യൂഡൽഹി: സാക്ഷാൽ ബ്രസീലിന് പിന്നാലെ ലോക ഫുട്ബോളിലെ സൂപ്പർ ടീമുകളിലൊന്നായ ഉറുഗ്വെയും ഇന്ത്യയിൽ പന്തുതട്ടാനെക്കുന്നു. ഇന്ത്യയും ഉറുഗ്വെയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം ഒക്ടോബർ 6 ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. 2 തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ഉറുഗ്വെ നിലവിൽ 20 -ാം റാങ്കുകാരാണ്. ബ്രസീലിനെതിരായ മത്സരം സാൾട്ട് ലേക്കിൽ ഒക്ടോബർ 3നാണ് നടക്കുന്നത്.
ഇതിന് മുൻപ് സെപ്തംബർ 26 ന് കഴിഞ്ഞ ലോകകപ്പിൽ കളിച്ച പാനമയമായും ഇന്ത്യയ്ക്ക് സൗഹൃദ മത്സരമുണ്ട്.
ഒന്നര ആഴ്ചയ്ക്കിടെ മൂന്ന് വമ്പൻ ടീമുകൾക്കെതിരെ ഇന്ത്യ പോരാടാനിറങ്ങുന്നത് ആരാധകരിലും ആവേശ മുയർത്തി. ഈ മത്സരങ്ങൾ പരിഗണിച്ച് ഇന്ത്യ പ്രഥമ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയിരുന്നു. സൗഹൃദ മത്സരങ്ങളും ആസിയാൻ കപ്പ് ടൂർണമെൻ്റും ഒരേ സമയത്തായതിനാലാണ് ഇന്ത്യയുടെ പിന്മാറ്റം. ഇന്തോനേഷ്യ വേദിയാകുന്ന ആസിയാൻ കപ്പിൽ ആതിഥേയരും സിംഗപ്പൂരും മലേഷ്യയുമാണ് പങ്കെടുക്കുന്നത്.
കഴിഞ്ഞ ലോകകപ്പിലെ അദ്ഭുത ടീമായ കേപ് വെർദെയെ ഇന്ത്യയിലെത്തിക്കാൻ എ. ഐ. എഫ് .എഫ് ശ്രമം നടത്തിയിരുന്നെങ്കിലും വാണിജ്യ, സാമ്പത്തികപരമായ കാരണങ്ങളാൽ വിജയിച്ചില്ല..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |