മസ്‌കറ്റ്: ഇന്ത്യയ്‌ക്കെതിരായ ഫൈവ് ഹോക്കി മത്സരത്തിൽ അഞ്ചുതാരങ്ങൾക്ക് പകരം ആറുപേരെ കളത്തിലിറക്കിയ പാകിസ്ഥാന് കിട്ടിയത് എട്ടിന്റെ പണി. ഒമാനിലെ മസ്കറ്റിൽ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് സംഭവം. കളി തുടങ്ങിയപ്പോഴാണ് ആറു താരങ്ങൾ ഫീൽഡിലുണ്ടെന്ന് അംപയർമാർ കണ്ടെത്തിയത്. ഫൈവ് എ സൈഡ് ഹോക്കി നിയമപ്രകാരം ഒരു ടീമിന് ഒരേസമയം അഞ്ച് താരങ്ങളെ മാത്രമേ കളത്തിലിറക്കാൻ അനുമതിയുള്ളൂ.
ഇതോടെ കളി നിർത്തിവച്ച് രണ്ടുപേരെ കളത്തിൽ നിന്നും പുറത്താക്കി. മത്സരത്തിൽ ഇന്ത്യ 7-3ന് ജയിച്ചു. സംഭവത്തിൽ പാകിസ്ഥാൻ ഹോക്കി ഫെഡറേഷൻ ടീം മാനേജ്മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ടീമിലെ മുഖ്യപരിശീലകൻ താഹിർ സമാൻ, മറ്റ് പരിശീലകരായ റേഹാൻ ബട്ട്, ഖമർ ഇബ്രാഹിം, ഉമർ ഭൂട്ട എന്നിവരോടാണ് വിശദീകരണം തേടിയത്. കളിക്കാർക്ക് പരിശീലകർ നൽകിയ നിർദേശം മനസിലാകാതെ പോയതിനാലാണ് കളത്തിൽ ഒരാൾ കൂടിപ്പോയതെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര ടൂർണമെന്റിൽ ഇത്തരമൊരു പിഴവ് പാകിസ്ഥാൻ ടീമിന്റെ ഭാഗത്ത് നിന്ന് സംഭവിക്കുന്നത് ഇതാദ്യമല്ല. 2022ൽ ജക്കാർത്തയിൽ നടന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പിൽ ജപ്പാനെതിരായ യോഗ്യതാ മത്സരത്തിലും സമാന വീഴ്ച പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. മത്സരത്തിൽ 11 കളിക്കാർക്ക് പകരം 12 പേർ കളത്തിലുണ്ടായിരുന്നു. ഇത് അംപയർമാർ കണ്ടെത്തിയതോടെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.
BLUNDER: Pakistan handed India a major advantage through a costly lapse in concentration during their match. At one stage, six Pakistani players were on the field instead of the permitted five, resulting in a yellow card and a temporary suspension. India capitalised immediately… pic.twitter.com/Czoa5S45mO
— Muneeb Farrukh (@Muneeb313_) July 24, 2026
Pakistan's hockey team landed in controversy after fielding six players instead of the permitted five during a five-a-side international match against India in Muscat, Oman. The umpires spotted the violation shortly after the match began and immediately penalised Pakistan by sending off two players, leaving the team with just three players on the field. India capitalised on the numerical advantage to register a 7-3 victory.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |