SignIn
Kerala Kaumudi Online
Sunday, 14 June 2026 2.25 AM IST

കുടിയേറ്റ ഭീഷണി: വിശദമായി പഠിക്കണമെന്ന് ഷാ

d

ന്യൂഡൽഹി: രാജ്യത്തെ അനധികൃത കുടിയേറ്റ ഭീഷണിക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്ന നിലപാടിലുറച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുടിയേറ്റം, മറ്റ് അസ്വാഭാവിക കാരണങ്ങൾ എന്നിവ കാരണമുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനം വിശദമായി പഠിക്കണമെന്ന് ഉന്നതതല സമിതിക്ക് നി‌ർദ്ദേശം നൽകി. ​സമിതി അ​ദ്ധ്യ​ക്ഷ​നായ റിട്ടയേർഡ് സുപ്രീംകോടതി ​ജ​ഡ്‌ജി ​പ്ര​കാ​ശ് പ്രഭാകർ​ ​ന​വ്‌ലേ​ക്ക​ർ,​ അംഗങ്ങളായ സെൻസസ് കമ്മിഷണർ, മു​ൻ​ ​സിവിൽ സ‌ർവീസ് ഉദ്യോഗസ്ഥരായ ​ദു​ർ​ഗ​ ​ശ​ങ്ക​ർ മിശ്ര,ബാലാജി​ ​ശ്രീ​വാ​സ്‌തവ,ഡോ. ഷാമിക രവി എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതിർത്തി മേഖലകൾ,​ മെട്രോ നഗരങ്ങൾ,​ വ്യവസായ പട്ടണങ്ങൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ച് പഠനം നടത്തണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഒരു വർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സമിതിക്കുള്ള നിർദ്ദേശം. ജനസംഖ്യാ വ്യതിയാനമെന്നത് രാജ്യത്തിന്റെ പരമാധികാരവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. ദേശീയ സുരക്ഷ,ക്രമസമാധാനം,സാമൂഹിക ഘടനാ മാറ്റങ്ങൾ,ഗോത്രവർഗ സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്ന ഗുരുതരമായ പ്രശ്‌നമാണെന്ന് അമിത് ഷാ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360