
ന്യൂഡൽഹി: തൊഴിലില്ലായ്‌മ,ചോദ്യപേപ്പർ ചോർച്ച തുടങ്ങിയവ ചൂണ്ടിക്കാട്ടി യുവജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താൻ കോൺഗ്രസ്. യുവജന കൺവെഷനുകൾ സംഘടിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികൾ,യുവജനങ്ങൾ,അദ്ധ്യാപകർ,മാതാപിതാക്കൾ തുടങ്ങിയവരുമായി സംവാദം നടത്തും. ആദ്യ യുവജന കൺവെൻഷൻ 17ന് രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിക്കും.
ജൂലായ് 10ന് അലഹബാദിലും 11ന് പാട്‌നയിലും 14ന് ഡൽഹിയിലും ഇത്തരത്തിൽ കൺവെൻഷനുകൾ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ലോക്‌സഭാംഗവുമായ കെ.സി. വേണുഗോപാൽ അറിയിച്ചു. നീറ്റ് പരീക്ഷയുടെ വികേന്ദ്രീകരണം,പരീക്ഷാ ഫീസുകൾ റദ്ദാക്കൽ,ചോദ്യപേപ്പർ ചോർച്ച മാഫിയക്കെതിരെ കർശന നിയമനടപടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്നിവ ആവശ്യപ്പെട്ടാണിത്. കോൺഗ്രസിന്റെ വിദ്യാർത്ഥി-യുവജന സംഘടനകൾ,പി.സി.സി - ഡി.സി.സികൾ,മറ്റു പ്രാദേശിക ഘടകങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |