
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വീണ്ടും ഒന്നിച്ചെന്ന് റിപ്പോർട്ട്. സംഗീത ഫയൽ ചെയ്ത വിവാഹമോചനക്കേസ് കോടതയിലിരിക്കെയാണിത്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ലണ്ടനിലായിരുന്ന സംഗീത ഇതിനകം ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചുവെന്നുമാണ് വിവരം. എന്നാൽ ഇക്കാര്യം വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
മുമ്പ് അച്ഛനുമായുള്ള വിജയ്‌യുടെ പിണക്കത്തിലും അമ്മ ശോഭ ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. സംഗീത ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണവും ഉണ്ടായിരുന്നു.
അതേസമയം, സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിലെ നടപടികളും പുരോഗമിക്കുകയാണ്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ഫെബ്രുവരിയിൽ സംഗീത കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. ചെങ്കൽപ്പെട്ട് കുടുംബ കോടതിയിലാണ് വിവാഹമോചന ഹർജി.
നേരത്തേ വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ഭാര്യ സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. സംഗീതയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ തൃഷയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകളും എത്തിയിരുന്നു. 1999 ആഗസ്റ്റ് 25നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |