SignIn
Kerala Kaumudi Online
Tuesday, 01 September 2026 7.50 PM IST

മമത ബാനർജിയുടെ അനന്തരവൾ തൂങ്ങിമരിച്ച നിലയിൽ; വിഷാദരോഗത്തിന് ചികിത്സയിലെന്ന് ബന്ധുക്കൾ

READ ENGLISH VERSION
mamata-banerjee-niece
ബൃഷ്തി മുഖർജി

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കിയ നിലയിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നിഹാർ മുഖർജിയുടെ മകൾ ബൃഷ്തി മുഖർജിയെ (28) വീടിന്റെ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഴിമതിയിലൂടെ പ്രൈമറി അധ്യാപക നിയമനം നേടിയെടുത്തതായി ബൃഷ്ടി മുഖർജിക്കെതിരെ ആരോപണം ഉയർന്നിരുന്നു. കൂടാതെ ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആത്മഹത്യയുടെ പിന്നിലെ കാരണം രാംപൂർഹട്ട് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാംപൂർഹട്ട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

'മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടിക്രമ അന്വേഷണങ്ങൾക്കും ശേഷം വ്യക്തമാകും'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐയോട് പറഞ്ഞു.

English Summary

Brishti Mukherjee, 28, niece of former Bengal CM Mamata Banerjee, was found dead by suicide at her home this morning. She faced allegations of securing a primary teacher job through corruption and had filed for divorce. Her family stated she was undergoing treatment for depression. Police are investigating the circumstances surrounding her death, and the body has been sent for post-mortem.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMATA BANERJEE NIECE, MAMATA BANERJEE RELATIVE DEATH, MAMATA BANERJEE NIECE SUICIDE, BENGAL POLITICAL NEWS, MAMATA BANERJEE MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360