SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.03 PM IST

'തോൽവികൾ അദ്ദേഹത്തിന് എളുപ്പത്തിൽ അംഗീകരിക്കാനാവില്ല'; വീണ്ടും ചർച്ചയായി റൊണാൾഡോയുടെ വാക്കുകൾ

messi-ronaldo
ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ

ബ്യൂണസ് അയേഴ്സ്: രണ്ടുപതിറ്റാണ്ടുകാലം അർജന്റീനിയൻ ഫുട്ബോളിനെ ജ്വലിപ്പിച്ചുനിറുത്തിയ അത്ഭുത പ്രതിഭയായിരുന്നു ലയണൽ മെസി. ഫുട്ബോൾ ലോകത്തെ സങ്കടത്തിലാക്കിയാണ് മെസി ഇന്നലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇത് ആദ്യമായല്ല മെസി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് അർജന്റീന പരാജയപ്പെട്ടതിന് പിന്നാലെയാണ് ആദ്യമായി മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ഫൈനലിൽ മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയതും അർജന്റീനയുടെ തോൽവിക്ക് കാരണമായി.

തുടർച്ചയായ ഫൈനൽ തോൽവികളിൽ മനംനൊന്തായിരുന്നു അന്ന് മെസിയുടെ പ്രഖ്യാപനം. എന്നാൽ പിന്നീട് ആരാധകരുടെ സ്‌നേഹനിർഭരമായ പിൻവിളിയിൽ തീരുമാനം മാറ്റി രാജ്യാന്തര ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയ താരം അർജന്റീനയ്ക്കായി നിരവധി നേട്ടങ്ങളാണ് നൽകിയത്. 2021ലും 2024ലും കോപ്പ അമേരിക്ക കിരീടവും 2022ൽ ഫിഫ ലോകകപ്പും മെസി അർജന്റീനയ്ക്കായി നേടി.

ആദ്യമായി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന എതിരാളിയായ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രതികരിച്ചിരുന്നു. മെസിയുടെ വികാരങ്ങൾ എല്ലാവരും മനസിലാക്കണമെന്നും തീരുമാനം വളരെ ബുദ്ധിമുട്ടേറിയതാണെന്നും അന്ന് റൊണാൾഡോ പറഞ്ഞു.

'മെസി കടുത്തൊരു തീരുമാനമാണ് എടുത്തത്. എല്ലാവരും അത് മനസിലാക്കണം. തോൽവിയും നിരാശയും അദ്ദേഹത്തിന് എളുപ്പത്തിൽ അംഗീകരിക്കാനാവില്ല. പെനാൽറ്റി നഷ്ടപ്പെടുത്തിയതുകൊണ്ട് അദ്ദേഹം മോശം താരമാകുന്നില്ല,' - അന്ന് റൊണാൾഡോ പ്രതികരിച്ചു. മെസി വീണ്ടും രാജ്യത്തിനായി കളിക്കണമെന്ന ആഗ്രഹവും റൊണാൾഡോ അപ്പോൾ പ്രകടിപ്പിച്ചിരുന്നു.

'മെസി കരയുന്നത് കാണുമ്പോൾ വേദനയുണ്ട്. അദ്ദേഹം തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അർജന്റീനയ്ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്,' എന്നായിരുന്നു റൊണാൾഡോയുടെ വാക്കുകൾ. അതേസമയം, ഇത്തവണ മെസി വീണ്ടും തീരുമാനം മാറ്റാനുള്ള സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ ശ്രമം ഇത്തവണ പരാജയപ്പെട്ടതോടെയാണ് മെസിയുടെ രാജ്യാന്തര കരിയറിന് വിരാമമായത്. വടക്കേ അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോടാണ് അർജന്റീന പരാജയപ്പെട്ടത്. ഫൈനലിലെ തോൽവി അർജന്റീന കുപ്പായത്തിലെ മെസിയുടെ അവസാന മത്സരമായി. മത്സരം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷമാണ് രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചത്.

English Summary

Lionel Messi has announced his retirement from international football, ending a remarkable two-decade career with Argentina. This is not his first retirement announcement; he previously stepped away after Argentina lost the 2016 Copa America final to Chile, but later returned following appeals from fans.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTBALL, LIONEL MESSI, CRISTIANO RONALDO, LIONEL MESSI RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360