ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഇന്ത്യ. സൈന്യത്തിന്റെ കരുത്തരായ ലൈറ്റ് കോംബാറ്റ് യുദ്ധ ഹെലികോപ്റ്ററുകളായ പ്രചണ്ഡ്, രുദ്ര എന്നിവയ്ക്കായി 20 എംഎം വ്യോമയാന തോക്കുകൾ തദ്ദേശീയമായി വികസിപ്പാനൊരുങ്ങുകയാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.
ഇതിനായി രാജ്യത്തെ പ്രമുഖ കമ്പനികളായ എസ്എസ്എസ് ഡിഫൻസ്, കല്യാണി ഗ്രൂപ്പ് എന്നിവരെ ഡിആർഡിഒയുടെ കീഴിലുള്ള എആർഡിഇ തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. രാജ്യത്ത് ആദ്യമായാണ് വ്യോമയാന തോക്ക് തദ്ദേശീയമായി നിർമിക്കുന്നത്. നിലവിൽ യൂറോപ്യൻ പ്രതിരോധ കമ്പനിയായ കെഎൻഡിഎസ് നിർമിക്കുന്ന ടിഎച്ച്എൽ 20 ടററ്റ് തോക്കുകളാണ് പ്രചണ്ഡ്, രുദ്ര ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്നത്. പുതിയ തോക്കുകൾ തദ്ദേശീയമായി നിർമിക്കുന്നതോടെ ഇത്തരത്തിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
തോക്കുകൾക്ക് പുറമെ ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്ന ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളായ ഹെലീന, ധ്രുവാസ്ത്ര എന്നിവയും 70 എംഎം റോക്കറ്റുകളും ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതോടെ രാജ്യത്തിന്റെ യുദ്ധ ഹെലികോപ്റ്ററുകൾ പൂർണമായും തദ്ദേശീയ ആയുധങ്ങളാൽ കൂടുതൽ കരുത്തരാകും.
India's DRDO is set to indigenously develop 20mm aviation guns for its Prachand and Rudra combat helicopters, aiming to reduce foreign dependency. SSS Defence and Kalyani Group have been selected for this first-ever domestic manufacturing of aviation guns. The effort also includes developing Helena/Dhruvastra missiles and 70mm rockets, moving towards fully equipping indigenous helicopters.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |