SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.58 AM IST

തുടർച്ചയായ കുതിപ്പിന് വിരാമം, സ്വർണവില ഇന്ന് താഴേയ്ക്ക്; പുതിയ നിരക്കറിയാം

READ ENGLISH VERSION
gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,010 രൂപയായി. ഒരു പവന് 160 രൂപ കുറഞ്ഞ് 1,20,080 രൂപയിലെത്തി. ദിവസങ്ങളായി വർദ്ധനവ് രേഖപ്പെടുത്തിയശേഷമാണ് ഇന്ന് കുറഞ്ഞത്.

ഇന്നലെ ഗ്രാമിന്റെ വില 80 രൂപ കൂടി 15,030 രൂപയായിരുന്നു. ഒരു പവന് ഇന്നലെ 640 രൂപ വർദ്ധിച്ച് 1,20,240 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ആഗസ്‌റ്റ് 24ന് പവന് 74,520 രൂപയായിരുന്നു വില. ഒരു വർഷത്തിനിടെ 62 ശതമാനം വർദ്ധനയാണ് വിലയിലുണ്ടായത്. ജൂണിലെ താഴ്ന്ന നിരക്കിൽനിന്ന് 17 ശതമാനം ഉയർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. പത്ത് രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 265 രൂപയായി. 10 ഗ്രാമിന് 2,650 രൂപയും 100 ഗ്രാമിന് 26,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,65,000 രൂപ നൽകണം.

English Summary

Gold prices in Kerala fell slightly today after recording gains for several days. The price of 22-carat gold dropped by ₹20 per gram to ₹15,010, while the price of one sovereign fell by ₹160 to ₹1,20,080. Silver prices also declined, with the rate falling by ₹10 per gram to ₹265.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE TODAY, KERALA GOLD PRICE, KERALA GOLD RATE, GOLD, GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360