സിൽവർ സ്റ്റോമിൽ ' സ്കൈ സ്റ്റോം കേബിൾ കാറും'ജംഗിൾ സ്റ്റോം' ഫോറെസ്റ്റ് വില്ലേജും
തൃശൂർ: പശ്ചിമഘട്ടത്തിന്റെ വനസൗന്ദര്യം ആകാശക്കാഴ്ചയിലൂടെ ആസ്വദിക്കാനായി സിൽവർ സ്റ്റോമിൽ 'സ്കൈ സ്റ്റോം' കേബിൾ കാർ പദ്ധതിയും ജംഗിൾ സ്റ്റോം ഫോറസ്‌റ്റ് വില്ലേജും പ്രവർത്തനം ആരംഭിച്ചു. കേബിൾ കാർ പദ്ധതി മുഖ്യമന്ത്രി വി. ഡി സതീശനും ''ജംഗിൾ സ്റ്റോം' ഫോറെസ്റ്റ് വില്ലേജ് വ്യവസായ മന്ത്രി പി. കെ കുഞ്ഞാലികുട്ടിയും ഉദ്ഘാടനം ചെയ്തു.
വനവും ചോലകളും നിറഞ്ഞ പ്രദേശത്തിന്റെ പ്രകൃതിഭംഗി മികവോടെ അനുഭവിക്കാൻ കേബിൾ കാർ യാത്ര സഹായിക്കും. ഉദ്‌ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കേബിൾ കാറിൽ യാത്ര ചെയ്തു.
കേരളത്തിന്റെ ടൂറിസം വികസനത്തിൽ സ്വകാര്യ സംരംഭങ്ങൾക്കും വലിയ പദ്ധതികൾക്കും പ്രധാന പങ്കുണ്ടെന്നും സിൽവർ സ്‌റ്റോം പോലുള്ള സംരംഭങ്ങൾക്ക് സർക്കാർ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ ടൂറിസം മേഖലകളിലെ മുന്നേറ്റത്തിന് യോജിച്ച പ്രവർത്തനങ്ങളിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കാനാകുമെന്ന് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.. മന്ത്രിമാരായ റോജി എം.ജോൺ, ഒ.ജെ. ജനീഷ്, സനീഷ് കുമാർ ജോസഫ് എം.ൽ.എ, ജില്ല കളക്ടർ ശിഘ സുരേന്ദ്രൻ, സിൽവർ സ്റ്റോം മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ, മുനിസിപ്പൽ ചെയർമാൻ ഷിബു ആലീസ്, അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജാൻസി പൗലോസ്,ജില്ല വ്യവസായ കേന്ദ്രം ജില്ലാ മാനേജർ -ഷീബ, ശങ്കര കൃഷ്ണ രാമലിംഗം, ടി.എ. നവാസ്, പി.ജെ. ജോയ്, അനീഷ് ഉണ്ണി കൃഷ്ണൻ, സിൽവർ സ്റ്റോം ചെയർമാൻ, പി.കെ. അബ്ദുൽ ജലീൽ, സീ ഷോർ മുഹമ്മദലി, പ്രൊമോട്ടർ സിറാജ്. വി. എ, കെ. അരവിന്ദാക്ഷൻ, സ്വാതി ഷാ, മുഹമ്മദ് ഹാസിം, കെ. രാമചന്ദ്രൻ, ഇ.കെ. ഷാജിത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |