SignIn
Kerala Kaumudi Online
Friday, 28 August 2026 4.59 AM IST

സൂപ്പർ ഹിറ്റായി പ്രധാനമന്ത്രി ജൻ ധൻ യോജന

jan

സൂപ്പർ ഹിറ്റായി പ്രധാനമന്ത്രി
ജൻ ധൻ യോജന

അക്കൗണ്ടുകളുടെ എണ്ണം 59 കോടിയിലേക്ക്

കൊച്ചി: രാജ്യത്തെ സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തമാക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ജൻ ധൻ യോജന സൂപ്പർ ഹിറ്റായി മുന്നേറ്റം തുടരുന്നു. പദ്ധതി ആരംഭിച്ച് 12 വർഷം പിന്നിടുമ്പോൾ അക്കൗണ്ടുകളുടെ എണ്ണം 59.09 കോടിയായി. ആഗസ്റ്റ് 19 വരെയുള്ള കണക്കുകളനുസരിച്ച് അക്കൗണ്ടുകളിലെ നിക്ഷേപം 3.17 ലക്ഷം കോടി രൂപയാണ്. നിലവിലെ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 5,336 രൂപയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ ശരാശരി നിക്ഷേപത്തിൽ 3.4 മടങ്ങ് വർദ്ധനയുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്തവരെയും ഉൾപ്പെടുത്തുന്നതിനായി 2014 ആഗസ്‌ത് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജൻ ധന യോജന അക്കൗണ്ടുകളിൽ 78 ശതമാനം ഗ്രാമീണ, സെമി അർബൻ മേഖലകളിലാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇതിൽ 56 ശതമാനം അക്കൗണ്ടുകൾ സ്ത്രീകളുടേതാണ്. സാധാരണ ജനങ്ങൾക്ക് ഇൻഷ്വറൻസ്, പെൻഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ജൻ ധൻ അക്കൗണ്ടുകൾ സഹായിച്ചു.

ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ജൻ ധൻ യോജനയിലൂടെ കഴിഞ്ഞു

പങ്കജ് ചൗധരി

കേന്ദ്ര ധനകാര്യ സഹമന്ത്രി

നേട്ടം

ഇടനിലക്കാരെ ഒഴിവാക്കി കാലതാമസമില്ലാതെ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാനാണ് ജൻ ധൻ യോജനയിലൂടെ ലക്ഷ്യമിടുന്നത്. മിനിമം ബാലൻസ് നിബന്ധനകളില്ലാതെയും വാർഷിക കൈകാര്യ ചെലവ് ഈടാക്കാതെയുമാണ് ജൻ ധൻ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളിലെ ആവശ്യത്തിന് 10,000 രൂപയുടെ ഓവർ ഡ്രാഫ്‌റ്റ് സംവിധാനവുമുണ്ടാകും.

ആകർഷണങ്ങൾ

മിനിമം ബാലൻസും വാർഷിക ഫീസുമുണ്ടാകില്ല

സൗജന്യ റൂപേയ് ഡെബിറ്റ് കാർഡുകൾ

രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ്

ജൻ ധൻ യോജനയിലൂടെ വിതരണം ചെയ്ത റൂപേ കാർഡുകൾ

41.29 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRADHAN MANTRI AWAS YOJANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360