SignIn
Kerala Kaumudi Online
Friday, 28 August 2026 4.59 AM IST

മിൽമ പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കുതിപ്പ്

milma

തിരുവനന്തപുരം: ഓണക്കാലത്ത് മിൽമയുടെ പാൽ, തൈര്, നെയ്യ്ൽ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ മികച്ച വളർച്ച. ആഗസ്റ്റ് 20 മുതൽ ഉത്രാടം വരെയുള്ള അഞ്ച് ദിവസങ്ങിൽ മാത്രം 1,46 കോടി ലിറ്റർ പാൽ വിറ്റഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 5.61 ശതമാനമാണ് വളർച്ച. തൈര് വിൽപ്പന 7.94 ശതമാനം ഉയർന്ന് 18.09 ലക്ഷം കിലോഗ്രാമാണ്. 9.68 ശതമാനം വളർച്ച.

തിരുവനന്തപുരം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ (ടി.ആർ.സി.എം.പി.യു) പാൽ വിൽപ്പനയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 5.86 ശതമാനം വർദ്ധനയുണ്ട്. തൈരിന്റെ വിൽപ്പനയും 7.94 ശതമാനം ഉയർന്നു. 297.85 ടൺ നെയ്യാണ് തിരുവനന്തപുരം യൂണിയൻ വിറ്റഴിച്ചത്.

എറണാകുളം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ഇ.ആർ.സി.എം.പി.യു) പാലിന്റെ വിൽപ്പനയിൽ 4.62 ശതമാനവും തൈരിന്റെ വിൽപ്പനയിൽ 16.44 ശതമാനം വളർച്ച നേടി. ഇക്കാലയളവിൽ 172.58 ടൺ നെയ്യാണ് വിറ്റത്.

മലബാർ റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (എം.ആർ.സി.എം.പി.യു) പാൽ വിൽപ്പനയിൽ 6.03 ശതമാനം വളർച്ച നേടി. തൈരിന്റെ മൊത്തം വിൽപ്പനയിലെ വളർച്ച 8.7 ശതമാനമാണ്. 358.35 ടൺ നെയ്യാണ് ഓഗസ്റ്റ് ഒന്നിനും 25 നുമിടയിലുള്ള ദിവസങ്ങളിൽ വിറ്റത്.

ഉപഭോക്താക്കൾ മിൽമയിൽ അർപ്പിച്ച വിശ്വാസമാണ് ഓണക്കാലത്തെ വിൽപ്പന വളർച്ചയ്ക്ക് കരുത്തായതെന്ന് കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെ.സി.എം.എം.എഫ്) ചെയർമാൻ കെ .എസ്. മണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360