SignIn
Kerala Kaumudi Online
Friday, 28 August 2026 4.59 AM IST

സപ്ലൈകോയ്ക്ക് 433.81കോടി രൂപയുടെ ഓണക്കച്ചവടം

sup

കൊച്ചി: ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപ്പന മികച്ച വളർച്ച നേടി. കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ജൂലായ് 22 മുതൽ ഉത്രാട ദിനം വരെയുള്ള കണക്കാണിത് . കഴിഞ്ഞവർഷം ഇത് 385 കോടി രൂപയായിരുന്നു. ഏറ്റവും കൂടുതൽ വിൽപ്പന ഉത്രാട ദിനത്തിലാണ്, 27.85 കോടി രൂപ. 155.39 കോടി രൂപ സബ്സിഡി ഇനത്തിലാണ്. 53.86 ലക്ഷം പേരാണ് ഇക്കാലയളവിൽ സാധനങ്ങൾ വാങ്ങിയത്.ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 5.33 കോടി രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റു വരവ് മാത്രം 94 ലക്ഷം രൂപയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360